കരയത്തുംചാല്‍: കരയത്തുംചാല്‍ ഗവ യുപി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം അനുവദിക്കണമെന്ന് വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. എസ്എംസി ചെയര്മാന് ബിജു പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സൂസന് ദേവസ്യ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് ബാബു ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് നടത്തുന്നതിനെക്കുറിച്ച് അധ്യാപകരെ രക്ഷിതാക്കള്‍ അഭിനന്ദിച്ചു. കെ.വി.കുഞ്ഞിരാമന്, കെ.വിനയ, പി.സി.ടോമി, സി.വി.ലക്ഷ്മണന്, കോമളവല്ലി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബിജു പുതുശ്ശേരി-എസ്എംസി ചെയര്മാന് മാത്തുക്കുട്ടി ജേക്കബ്-വൈസ് ചെയര്മാന്, കോമളവല്ലി-മദര്‍ പിടിഎ പ്രസിഡണ്ട് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: