ഒറീസ സ്വദേശിയായ തൊഴിലാളിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Sunday 3 July 2016 7:14 pm IST

കണ്ണൂര്‍: ശനിയാഴ്ച കക്കാട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഒറീസ്സക്കാരനായ തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഒറീസ്സക്കാരനായ മുകര്‍ദ്വിജിന്റേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കക്കാട് ടൗണില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു ഇയാള്‍. ഇയാള്‍ ആദ്യം വയറിങ് കേബിളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പൊട്ടിവീണാണ് മുഖത്തും മറ്റും പരിക്കേറ്റത്. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ വി.പി.സിബീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. മുകര്‍ദ്വിജിനൊപ്പം താമസിച്ചിരുന്ന 20പേരെ പൊലീസ് അന്വേഷണത്തിന്റെ ‘ാഗമായി കസ്റ്റഡിയിലെടുത്തിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചു. കക്കാട് മുകര്‍ദ്വിജിനൊപ്പം താമസിച്ചിരുന്നതില്‍ ഒരു അകന്ന ബന്ധുവുമുണ്ട്. ഇയാള്‍ വഴി ഒറീസയിലെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം എകെജി ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.