മറയൂരില്‍ ചുഴലിക്കാറ്റ;് വ്യാപക നാശനഷ്ടം

Sunday 3 July 2016 9:23 pm IST

മറയൂര്‍: മറയൂര്‍ വീശിയടിച്ച കൊടുകാറ്റ് നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. വീടുകളും കാലിതൊഴുത്തുംനശിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെനിരവധി പേരാണ് നിസഹായരായത്. ശനിയാഴ്ച്ച വൈകുന്നേരം ആറരമുതല്‍ വീശിയടിച്ച കൊടുംകാറ്റിന് അല്‍പം എങ്കിലും ശമനമായത് വെളുപ്പിനെനാലുമണിയോടെയാണ്. മറയൂര്‍ ബാബുനഗര്‍, കുമ്മിട്ടാം കുഴി ആദിവാസികോളണി, ചെറുവാട് ആദിവാസി കോളനി,പാമ്പന്‍ മല എസ്റ്റേറ്റ്,പള്ളനാട്,പട്ടിക്കാട്, ആലാമ്പെട്ടി ആദിവാസി കോളനി എന്നിവടങ്ങളിലാണ് വ്യാപക നാശം ഉണ്ടായത്. കൊടുകാറ്റില്‍ നാശം നഷ്ടം സംഭവിച്ചവരില്‍ ഏറെയും ആദിവാസികളും പാവപെട്ടവരുമാണ്. മറയുര്‍ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളുടെഭൂരിഭാഗം ബോര്‍ഡുകളും വാട്ടര്‍ ടാങ്കുകളും നശിച്ചു. കാറ്റിന്റെ ഭീകരതയില്‍ ഒരുരാത്രി മുഴുവന്‍ മറയൂര്‍ നിവാസികള്‍ ഉറങ്ങാതെയാണ് കഴിഞ്ഞത്. ഇത്രയുംശക്തമായി മറയൂര്‍ മേഖലയില്‍ കാറ്റ് അനുഭവപെട്ടിട്ടില്ലന്ന്ആദ്യകാല കുടിയേര കര്‍ഷകരും ആദിവാസി മൂപ്പന്മാരും ഒന്നടങ്കം പറയുന്നു. ടൗണിന് സമീപം ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസിന് സമീപത്തുള്ള വന്‍ ശബ്ദത്തോടെകാറ്റില്‍ ഒടിഞ്ഞു വീണ് സമീപത്തെ ഗിരീഷിന്റെയുംവീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുന്നു വൈദ്യുതി ലൈനിലേക്കും മരം ഒടിഞ്ഞു വീണതിനാല്‍. നോമ്പുതുറന്ന് പള്ളിയില്‍ നിന്നും ആളുകള്‍ പുറത്തേക്ക് പോയി നിമിഷങ്ങള്‍ക്കുള്ളിലാണ മരം വീണത്. പട്ടികാട് മാത്രം 12 ഓളം വീടുകളാണ് പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നത്. മിക്ക വീടുകളിലും മേല്‍ക്കൂര പറന്ന് പോയി. സുധമോഹന്‍, രത്‌നമ്മ ഗോപാലന്‍, കൃഷ്ണന്‍, ജഗശ്രീ മാരിമുത്തു, ശെല്‍വരാജ്, വേദകണ്ണ്, വിജയമുനിയാണ്ടി, സ്റ്റീഫന്‍, ഈശ്വരന്‍, മുനിയാണ്ടി, , ചെല്ലമ്മ പരമന്‍, കനകരാജ്, ഗുരുസ്വാമി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മാശിവയല്‍ ഭാഗത്ത് പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന വത്സന്റെ വീട് മരം വീണ് തകര്‍ന്നു. ഷീറ്റു പറന്ന് പോയിട്ടുണ്ട്. മാശിവയല്‍ ഭാഗത്ത് പോസ്റ്റ് മരം തകര്‍ന്ന് വൈദ്യുതി ബന്ധം തകര്‍ന്നു. സമീപത്ത് പണിതുകൊണ്ടിരുന്ന വീടിന്റെ വാര്‍ക്ക മരം വീണ് തകര്‍ന്നു. മാശിവയല്‍ സ്വദേശി കറുപ്പസ്വാമിയുടെ വീടിന്റെ ഷീറ്റുകള്‍ പറന്ന് പോയി. കോപുരം ഭാഗത്ത് മരം വീണ് ഗതാഗതം തടസ്സപെട്ടു. മറയൂര്‍- മൂന്നാര്‍ പാതയിലാണ് വന്‍മരം കടപുഴകി വീണത്. ഇന്നലെ പുലര്‍ച്ചെ രാത്രി 12 മണിയോടെയാണ് സംഭവം. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ട്. ലൈന്‍കമ്പി പോട്ടി വൈദ്യുതി തകരാറിലായി. പള്ളനാട് സെന്‍.മേരിസ് സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഷീറ്റ് പറന്നുപോയി. പഞ്ചായിത്തിന്റെ സഹായത്തോടെ കെട്ടിടം പുതുക്കി പണിയാതെ ക്ലാസുകള്‍ ആരംഭിക്കാനുകയില്ലായെന്നാണ് അധികൃതര്‍ നല്‍കുന്ന പറയുന്നത്. ചെറുവനാട് 1989 ല്‍ നിര്‍മ്മിച്ച വീടുകളുടെ മേല്‍ക്കുരയടക്കം കാറ്റില്‍ തകര്‍ന്നു. പഞ്ചായത്തില്‍ നിന്നോ ട്രൈബല്‍ വകുപ്പില്‍ നിന്നോ യാതൊരു സഹായവും ലഭിക്കാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കാറ്റ് നാശം വിതച്ച സ്ഥലങ്ങള്‍ മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ദര്‍ശിച്ചു. കാറ്റില്‍ തകര്‍ന്ന വീടുകളുടെ ഫോട്ടോയും കരം അടച്ച രസീതും സഹിതം അപേക്ഷ നല്‍കിയാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വില്ലേജ് ഓഫീസില്‍ നിന്നും അറിയിപ്പും ല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.