തുടര്‍ച്ചയായ വൈദ്യുതി മുടക്കം; ജനത്തിന് ഇരുട്ടടി നല്‍കി കെഎസ്ഇബി

Sunday 3 July 2016 9:24 pm IST

കട്ടപ്പന: നഗരത്തിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് വ്യാപാരികളേയും ജനത്തെയും ദുരിതത്തിലാക്കുന്നു. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ ഭൂരിഭാഗം സ്ഥലങ്ങളും ഇരുട്ടിലായി. മഴ ശക്തപ്രാപിച്ചപ്പോള്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുകയാണ്. ആളുകള്‍ പ്രതിഷേധവുമായി കെ.എസ്.ഇ.ബി ഓഫീസില്‍ എത്തുമ്പോള്‍ മാത്രമാണ് വിതരണം പുനസ്ഥാപിക്കുന്നത്. തുടര്‍ച്ചയായ വൈദ്യുതി മുടക്കം വ്യാപാര-നിര്‍മാണ മേഖലകളെയും വിദ്യാര്‍ഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ വൈദ്യുതി മുടങ്ങുന്നതിനെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നു നാട്ടുകാര്‍ പരാതിയുമായി ബോര്‍ഡ് ഓഫീസിലെത്തുന്നതു നിത്യകാഴ്ചയായിരിക്കുകയാണ്. എന്നാല്‍ കൃത്യമായ മറുപടി നല്‍കാനോ പ്രശ്‌നം പരിഹരിക്കാനോ അധികൃതര്‍ തയാറാകുന്നില്ലത്രേ. പ്രതിഷേധം ശക്തമാകുമ്പോള്‍ സബ് സ്‌റ്റേഷനിലെ ഫോണ്‍ നമ്പര്‍ നല്‍കി ഉദ്യോഗസ്ഥര്‍ തലയൂരും. സബ് സ്‌റ്റേഷനില്‍ വിളിക്കുമ്പോഴാണ് പലപ്പോഴും വൈദ്യുതി മുടക്കത്തിന്റെ കാരണം വ്യക്തമാകുന്നത്. മരങ്ങള്‍ ലൈനില്‍ പതിക്കുന്നതു മൂലമാണ് വൈദ്യുതി തടസപ്പെടുന്നതെന്നാണ് സബ് സ്‌റ്റേഷന്‍ അധികൃതര്‍ പറയുന്നത്. വൈദ്യുതി ലൈനുകളോടു ചേര്‍ന്നുള്ള മരങ്ങളും മരച്ചില്ലകളും യഥാസമയം വെട്ടിനീക്കാത്തതാണ് പ്രശ്‌നമായിരിക്കുന്നത്. പലയിടത്തും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ചിലയിടങ്ങളില്‍ പേരിനു മാത്രം മരച്ചില്ലകള്‍ വെട്ടിമാറ്റിയിട്ടു്. പലപ്പോഴും ഓരോ സ്ഥലങ്ങളിലെയും നാട്ടുകാരാണ് ഈ ജോലികള്‍ നടത്തിയത്. കട്ടപ്പന സബ് സ്‌റ്റേഷന്റെ പരിധിയില്‍ കട്ടപ്പന, വണ്ടന്‍മേട്, അണക്കര, കാഞ്ചിയാര്‍ എന്നീ നാല് സെക്ഷനുകളാണ് ഉള്ളത്. ഇതില്‍ കട്ടപ്പനയ്ക്കു കീഴിലാണ് വൈദ്യുതി മുടക്കം രൂക്ഷമായിരിക്കുന്നത്. പാറക്കടവ്, ആനകുത്തി, ഹില്‍ടോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്നു ദിവസം തുടര്‍ച്ചയായി വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ നാട്ടുകാര്‍ സംഘടിച്ചെത്തി സമരം ആരംഭിക്കുമെന്ന് പറഞ്ഞ ശേഷമാണ് വിതരണം പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയാറായത്. ഈ മേഖലയിലെ ലൈനുകള്‍ ഭൂരിഭാഗവും ഏലത്തോട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലം മരങ്ങള്‍ ഒടിഞ്ഞുവീണും ശിഖിരങ്ങള്‍ ലൈനില്‍ തട്ടിയും വൈദ്യുതി മുടങ്ങുകയാണ്. മഴക്കാലത്തിനു മുമ്പ് ചെയ്യേിയിരുന്ന അറ്റകുറ്റപ്പണികളൊന്നും അധികൃതര്‍ നടത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.