തിരുവനന്തപുരം: പതിനഞ്ച് വര്‍ഷമായി ഒറ്റയ്ക്ക് താമസിച്ചു വരുന്ന എഴുപതുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പേരുമല സ്വദേശി സെയ്ദാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഒന്നരക്കായിരുന്നു സംഭവം. രണ്ട് ദിവസമായിട്ടും പ്രതിയെ പിടിക്കാത്തതിനെ തുടര്‍ന്ന് അന്വേഷണം ഇഴയുകയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
സംഭവം നടന്ന് പിറ്റേന്ന് തന്നെ വൃദ്ധ പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെ ഇന്നലെ രാവിലെ വൃദ്ധയെ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: