അമ്പലപ്പുഴ: ആശുപത്രിക്കു സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം, ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ എട്ടു പേര് പിടിയില്‍. ഇന്നലെ ഉച്ചയ്ക്ക പന്ത്രണ്ട് മണിയോടെ വണ്ടാനം മെഡിക്കല്‍ കോളേജിനു സമീപത്തെ മോഹന്‍ദാസ് ലോഡ്ജിലാണ് അമ്പലപ്പുഴ പോലീസ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ ഡിവൈഎഫ്ഐ അമ്പനാ കുളങ്ങര ഏരിയാ കമ്മിറ്റി അംഗമായ മണ്ണഞ്ചേരി പതിനാറാം വാര്‍ഡില്‍ ആനപ്പുഴ വെളിവീട്ടില്‍ പ്രശാന്ത്, പല്ലന തൈപ്പറമ്പില്‍ ഇബ്രാഹിം കുട്ടി, തുമ്പോളി വാവക്കാട് വീട്ടില്‍ ബിജു, പുന്നപ്ര പുതുവല്‍ സെബാസ്റ്റ്യന്‍ എന്നിവര്ക്കൊര്പ്പം നാലു യുവതികളേയുമാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്.
ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടന്ന റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. മണ്ണഞ്ചേരി നേതാജിയില്‍ ഒരു സ്ഥാപനം നടത്തുന്ന ഡിവൈഎഫ്ഐ നേതാവ് കഴിഞ്ഞ കുറെ നാളുകളായി വണ്ടാനത്ത് തമ്പടിച്ച് അനാശാസ്യം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: