സദാനന്ദ ഗൗഡ മാതൃകയായി

Sunday 3 July 2016 10:19 pm IST

ബെംഗളൂരു: അപകടത്തില്‍പ്പെട്ട് റോഡില്‍ രക്തംവാര്‍ന്ന് കിടന്നയാളെ ആശുപത്രിയിലെത്തിച്ച് കേന്ദമന്ത്രി സദാനന്ദ ഗൗഡ മാതൃകയായി. അധികാരസ്ഥാനത്തിരിക്കുന്നവര്‍ എങ്ങനെയാണ് സാധാരണക്കാരെ ആപത്തില്‍ സഹായിക്കുന്നതെന്നതിനുള്ള ഉദാഹരമായിരുന്നു ഇത്. നഗരത്തില്‍ ഒരുയാത്രാക്കാരനെ വേഗത്തില്‍ വന്ന ഒരുകാര്‍ ഇടിച്ചിടുകയായിരുന്നു. ആ സമയം അതുവഴിവന്ന സദാനന്ദ ഗൗഡ ഇത് കാണുകയും റോഡില്‍ രക്തം വാര്‍ന്ന് കിടന്നയാളെ തന്റെ കാറില്‍ ആശപത്രിയിലെത്തിക്കുകയും ചെയ്തു. ഗൗഡയും അദ്ദേഹത്തിന്റെ ഗണ്‍മാന്‍ സോമശേഖറും ഡ്രൈവര്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ 9.30യോ ടെയാണ് സംഭവം. അപകടത്തില്‍പ്പെട്ടയാള്‍ക്ക് കാലുകള്‍ക്ക് പരിക്കേറ്റിട്ടുള്ളത്. നിരവധിപേര്‍ അതിലെ പോയെങ്കിലും അപകടത്തില്‍പ്പെട്ടയാളെ സഹായിക്കുവാന്‍ തയ്യാറായിരുന്നില്ല. അപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കുവാനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.