ചങ്ങനാശേരി: ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എന്‍ഡിപി യോഗം യൂത്ത്മൂവ്മെന്റ് യൂണിയന്റെയും വനിതാസംഘം യൂണിയന്റെയും സഹകരണത്തോടുകൂടി യൂണിയന് മന്ദിരഹാളില്‍ 15മാസം നീണ്ടുനില്‍ക്കുന്ന ശ്രീനാരായണ ധര്‍മ്മ പ്രചാരക പഠന കളരിനടത്തുവാന് തീരുമാനിച്ചു. ധര്‍മ്മ ചൈതന്യ സ്വാമികള്‍ ആചാര്യസ്ഥാനം വഹിക്കും. ശാരദാനന്ദ സ്വാമികള്‍, സൈഗണ്‍ സ്വാമികള്‍, മാതാ നിത്യചൈതന്യ, സജീവ് കൃഷ്ണന്, സോഫി വാസുദേവന്‍, വൈക്കം മുരളി, ശൈലജ രവീന്ദ്രന്, ചേന്നാമറ്റം പ്രതാപന്, സജീഷ് മണലേല്‍, സജീവ് പൂവത്ത്, സുരേഷ് പരമേശ്വരന്, സൗമ്യ സായികുമാര്‍, ലാല്‍ വാഴൂര്‍, ദിലീപ് ശാന്തികള്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. എലാ മാസവും ആദ്യഞായറാഴ്ച ഉച്ചയ്ക്ക് 2മുതല്‍ 5വരെയാണ് ക്ലാസ്. രജിസ്ട്രേഷന് ഫീസ് 300 രൂപ. 24ന് കഴിഞ്ഞ് 2ന് യൂണിയന് പ്രസിഡന്റ് കെ.വി.ശശികുമാര്‍ പഠനകളരിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. യൂണിയന് സെക്രട്ടറി പി.എം.ചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. പഠനകളരിയുടെ കണ്‍വീനര്‍ എം.ജി.ചന്ദ്രമോഹനന്, ജോയിന്റ് കണ്‍വീനര്‍മാരായ അനില്‍ കണ്ണാടി, ശോഭാ ചന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: