ചങ്ങനാശേരി: ജില്ലയില്‍ കഞ്ചാവ് വില്പന നടത്തിവന്ന യുവാവ് ചങ്ങനാശേരി എക്സൈസ് പിടിയില്‍. തൃക്കൊടിത്താനം കോട്ടമുറി കുന്നത്തുശേരി വീട്ടില്‍ സുനില്‍.ടി ആണ് പിടിയിലായത്. ഇന്നലെ തെങ്ങണ ഭാഗത്ത് കഞ്ചാവ് വില്പന നടത്തുവാന്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. 1000രൂപ നിരക്കിലാണ് സുനില്‍ ഒരു പൊതി കഞ്ചാവ് വിറ്റുകൊണ്ടിരിക്കുന്നത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ആളിനെ ക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ ആള്‍ക്കാരെ താമസിയാതെ പിടികൂടുമെന്നും റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: