മുണ്ടക്കയം: കഞ്ചാവുമായി എറണാകുളം സ്വദേശി മുണ്ടക്കയത്ത് പിടിയില്‍.എറണാകുളം ഇരുമ്പനം ,കൊട്ടാരത്തു പറമ്പ് കോളനിയില്‍ പൊട്ടനാങ്കേരി വീട്ടില്‍ അഭിജിത് അനില്‍ കുമാര്‍(21)നെയാണ് മുണ്ടക്കയത്ത് വാഹന പരിശോധനക്കിടിയില്‍ മുണ്ടക്കയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്.രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇയാള്‍ സഞ്ചരിച്ചിരുന്ന മാരുതി വാനും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.കുമളിയില്‍ നിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന ഇയാളെ മുണ്ടക്കയം ഫെഡറല്‍ ബാങ്ക് ജങ്ഷനില്‍ വച്ചു എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടിയിലാണ് പിടിയിലായത്.എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നു ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു പരിശോധന.ഇയാളുടെ പക്കല്‍ നിന്നും 15ഗ്രാം കഞ്ചാവു പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: