150 ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍ തലശ്ശേരിയില്‍ കടല്‍ക്ഷോഭം രൂക്ഷം

Sunday 3 July 2016 10:35 pm IST

തലശേരി: തലശ്ശേരിയുടെ തീരപ്രദേശങ്ങളായ തലായി, പെട്ടിപ്പാലം മാക്കൂട്ടം, കുറിച്ചിയില്‍ ന്യൂ മാഹി തുടങ്ങിയയിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കടല്‍ക്ഷോഭം രൂക്ഷമായി. 150 ഓളം കുടുംബങ്ങളാണ് കടല്‍ക്ഷോഭത്തില്‍ ദുരിതത്തിലായത്. പല വീടുകളുടെയും ചുമരുകള്‍ക്കും അടിത്തറകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.പല വീടുകളിലേക്കും വെള്ളം കയറിയത് കാരണം വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. തലായിലെ എം.കെ.ബാബുവിന്റെ അലമാരയുടെ ഗ്ലാസുകള്‍ തകര്‍ന്ന് കാലിന് സാരമായ പരുക്കേറ്റു. പല സ്ഥലങ്ങളിലും വെള്ളം കയറിയത് കാരണം നാട്ടുകാര്‍ ഓവുചാലുകള്‍ കീറി വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൊടുവള്ളി മണക്കാദീപില്‍ എട്ടോളം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലം എ.എന്‍.ഷംസീര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കടല്‍ഭിത്തി കെട്ടി സംരക്ഷിക്കാനുള്ള നടപട സ്വീകരിക്കമെന്ന് അദ്ദേഹം പറഞ്ഞു. സുനാമി പുനരധിവാസ പദ്ധതി പ്രകാരം പണിത വീടുകളാണ് ഒട്ടുമിക്കതും. ഇതില്‍ പലതും കടലാക്രമണത്തിന് വിധേയമായിട്ടുണ്ട്. ദുരന്തനിവാരണ സംവിധാനം ജില്ലയില്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തകയും ഡെപ്യൂട്ടി കലക്ടര്‍ തഹസില്‍ദാര്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദുരന്തനിവാരണത്തിന് അനുവദിക്കുന്ന ഫണ്ട് പലപ്പോഴും ഉപയോഗിക്കാറില്ലെന്ന് ആരോപണങ്ങളും ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.