കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് ഇഫ്താര്‍ സംഗമവും ഉന്നത വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. കണ്ണൂര്‍ സണ്‍ഷൈന്‍ ഹെറിറ്റേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. കലക്ടര്‍ പി.ബാലകിരണ്‍ ഉന്നത വിജയികള്‍ക്ക് ഉപഹാരം നല്കി. അബ്ദുള്‍ ലത്തീഫ് സഅദി പഴശി റംസാന് സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ പൊലീസ് ചീഫ് സഞ്ജയ് കുമാര്‍ ഗുരുഡിന്, അസിസ്റ്റന്റ് കലക്ടര്‍ ജെറോമി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു.
വിഎച്ച്എസ്ഇ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാവ്യ കൃഷ്ണ(മംഗളം ഫോട്ടോഗ്രാഫര്‍ കൃഷ്ണന് കാഞ്ഞിരങ്ങാടിന്റെ മകള്‍), പ്ലസ്ടു പരീക്ഷയില്‍ എ പ്ലസ് നേടിയ വി.വിഷ്ണുദത്ത(മാധ്യമം കാസര്‍കോട് റിപ്പോര്‍ട്ടര്‍ വേണു കള്ളാറിന്റെ മകള്‍), അന്ന റോയ്(ദീപിക സ്പെഷല്‍ കറസ്പോണ്ടന്റ് റോയ് ജോണിന്റെ മകള്‍), പത്താം തരം ഐസിഎസ്ഇ പരീക്ഷയില്‍ എ വണ്‍ ഗ്രേഡ് നേടിയ മനു സി.കുര്യാച്ചന്(ദീപിക ന്യൂസ് എഡിറ്റര്‍ സി.കെ.കുര്യാച്ചന്റെ മകന്), എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ ഗൗതം കൃഷ്ണ(കേരള കൗമുദി സ്പെഷല്‍ കറസ്പോണ്ടന്റ് ഒ.സി.മോഹന്‍രാജിന്റെ മകന്), അഖില്‍ ശിവന് (ദേശാഭിമാനി അസി.എഡിറ്റര്‍ എ.വി.അനില്‍കുമാറിന്റെ മകന്) എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. പ്രസ്ക്ലബ് സെക്രട്ടറി എന്‍പി.സി.രഞ്ജിത്ത് സ്വാഗതവും ഷമീര്‍ ഊര്‍പ്പള്ളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: