മുഹമ്മദ് ഷാഹിദിന് പത്തു ലക്ഷം നല്‍കും

Sunday 3 July 2016 11:41 pm IST

ന്യൂദൽഹി: ഡ്രിബ്ലിങ് ശൈലിയാൽ ലോക ഹോക്കി മൈതാനങ്ങളെ വിസ്മയിപ്പിച്ച ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് മുഹമ്മദ് ഷാഹിദിന് ചികിത്സാ ചെലവിലേക്കായി കേന്ദ്ര സർക്കാർ പത്തു ലക്ഷം രൂപ നൽകും. കരൾ രോഗബാധിതനായ താരം ഗുഡ്ഗാവിലെ മെഡന്റ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്. താരത്തിന് എല്ലാ സഹായവും നൽകുമെന്ന് തീരുമാനം വിശദീകരിച്ച കേന്ദ്ര കായിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്. മുൻ റെയിൽവേ താരമായ ഷാഹിദിന്റെ എല്ലാ ചികിത്സാ ചെലവും വഹിക്കുമെന്ന് ഇന്ത്യൻ റെയിൽവെയും വ്യക്തമാക്കി. റെയിൽവേക്കായി നിരവധി തവണ സ്റ്റിക്കേന്തി താരം. 1980 മോസ്‌കോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഭാരത ഹോക്കി ടീമിന്റെ ഭാഗമായിരുന്നു മുഹമ്മദ്. അർജുന അവാർഡും പത്മശ്രീയും നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഹിദിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ധൻരാജ് പിള്ള നേരത്തെ നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.