കൊല്ലം: കടയ്ക്കലില്‍ മൂന്നു പെണ്മക്കളെ പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത്. പീഡനത്തിനു ഇരയായവരില്‍ രണ്ടു പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പെണ്‍കുട്ടികളുടെ അമ്മ വിദേശത്താണ്.
സ്കൂളില്‍ നടത്തിയ കൗണ്സിലിംഗിലൂടെയാണു പീഡന വിവരങ്ങള്‍ പുറത്തുവന്നത്. ആദ്യം ഒരു കുട്ടിയെയാണ് കൗണ്‍സിലിംഗിന് വിധേയയാക്കിയത്. ഈ കുട്ടി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയരാക്കിയത്. തുടര്‍ന്ന് വിവരം ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവരാണ് പോലീസിനെ അറിയിച്ചത്.
പരാതി ലഭിച്ച പോലീസ് ഞായറാഴ്ച രാത്രി തന്നെ നാല്‍പ്പത് വയസുള്ള അച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: