മുംബൈ: മഹാരാഷ്ട്രയിലെ ദഹാനുവില്‍ ചരക്ക് തീവണ്ടി പാളം തെറ്റി അപകടം. പതിനൊന്ന് ബോഗികളാണ് പാളം തെറ്റിയത്.
പുലര്‍ച്ചെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ റെയില്‍വേയുടെ കീഴില്‍ വരുന്ന ദീര്‍ഘ ദൂര ട്രെയിന്‍ സര്‍വ്വീസുകള്‍ തല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
(12009) മുംബൈ സെന്‍ട്രല്‍-അഹമ്മദാബാദ് എക്സ്പ്രസ്, (19011) മുംബൈ-അഹമ്മദാബാദ് എക്സ്പ്രസ്, (19215) സൗരാഷ്ട്ര എക്സ്പ്രസ്, (09021) ബാന്ദ്ര ജമ്മു തവി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സര്‍വ്വീസുകളാണ് നിര്‍ത്തി വച്ചിരിക്കുന്നത്.
കൂടാതെ (16587) യശ്വന്ത്പൂര്‍ ബിക്കനര്‍ എക്സ്പ്രസ് വഴി തിരിഞ്ഞാണ് യാത്ര ചെയ്യുന്നത്. (12932) അഹമ്മദാബാദ് മുംബൈ സെന്‍ട്രല്‍ എസി ഡബിള്‍ ഡെക്കര്‍, (19032) അഹമ്മദാബാദ് ഹരിദ്വാര്‍ എക്സ്പ്രസ് എന്നിവ വൈകിയാണ് ഓടുന്നത്.
തീവണ്ടി സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഇവിടങ്ങളിലേയ്ക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കാന്‍ അധികൃതരോട് റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം നടന്ന സ്ഥലം പുന:സ്ഥാപിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: