രാജകീയ സ്വീകരണം

Monday 4 July 2016 12:02 pm IST

മലപ്പുറം: കേരളത്തിലെ ബിജെപിയുടെ കന്നി എംഎല്‍എ ഒ.രാജഗോപാലിന് മലപ്പുറത്തിന്റെ ഉജ്ജ്വല സ്വീകരണം. താമര വിരിയിച്ച തങ്ങളുടെ സ്വന്തം രാജേട്ടനെ കാണാനും ആശംസ അറിയിക്കാനും ജില്ല മുഴുവന്‍ മലപ്പുറം നഗരത്തിലേക്ക് ഒഴുകിയെത്തി. എന്‍ഡിഎ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തയ്യാറാക്കിയ വേദിയിലേക്ക് ഒ.രാജഗോപാല്‍ കടന്നുവന്നപ്പോള്‍ ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ആവേശത്തിലായി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ മറുപടി പ്രസംഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്‍, നിര്‍മ്മലകുട്ടികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ സമിതി അംഗങ്ങളായ സി.വാസുദേവന്‍മാസ്റ്റര്‍, കെ.ജനചന്ദ്രന്‍മാസ്റ്റര്‍, പി.ടി.ആലിഹാജി, മേഖല സെക്രട്ടറി എം.പ്രേമന്‍മാസ്റ്റര്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പ്രദീപ് ചുങ്കപ്പള്ളി, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ കെ.കെ.സുരേന്ദ്രന്‍, വി.ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, എം.കെ.ദേവിദാസന്‍, ഡോ.കുമാരിസുകുമാരന്‍, ഗീതാമാധവന്‍, ബാദുഷാ തങ്ങള്‍, സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാക്കളായ അഡ്വ.മാഞ്ചേരിനാരായണന്‍, അഡ്വ.ടി.കെ.അശോക്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.യു.ചന്ദ്രന്‍, കോതേരി അയ്യപ്പന്‍, എം.ഇന്ദിര, ജില്ലാ സെക്രട്ടറിമാരായ സി.രവീന്ദ്രന്‍, അഡ്വ.എന്‍.ശ്രീപ്രകാശ്, പി.പി.ഗണേശന്‍, വനജ രവീന്ദ്രന്‍, കെ.പി.ബാബുരാജ് മാസ്റ്റര്‍, എം.രാജീവ് മാസ്റ്റര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജിതോമസ്, പട്ടികജാതിമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഓമന കൃഷ്ണന്‍കുട്ടി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.കെ.കുഞ്ഞിമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത് സ്വാഗതവും പി.ആര്‍.രശ്മില്‍നാഥ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.