ആവേശക്കടലായി മലപ്പുറം

Monday 4 July 2016 12:04 pm IST

മലപ്പുറം: പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ് നിയമസഭാ സമാജികനായത് മുതല്‍ മലപ്പുറത്തെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒ.രാജഗോപാല്‍ എന്ന അവരുടെ രാജേട്ടന്‍ എംഎല്‍എ ആയതിന് ശേഷമുള്ള ജില്ലയിലെ ആദ്യ പൊതുപരിപാടി അവര്‍ ശരിക്കും ആഘോഷിച്ചു. കൊട്ടിയും പാടിയും പടക്കം പൊട്ടിച്ചും മുദ്രാവാക്യ വിളികളോടെ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. ഇത് എന്റെ വിജയമല്ല നമ്മുടെ പ്രയത്‌നത്തിന്റെ ഫലമാണെന്ന് രാജഗോപാല്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ കരഘോഷം മുഴക്കി. ഭാരതീയ പൈതൃകത്തിന്റെ കാവലാളായി നിയമസഭക്ക് അകത്തും പുറത്തും നിങ്ങളുടെയൊപ്പം ഞാനുണ്ടാകുമെന്ന രാജഗോപാലിന്റെ ഉറപ്പ് പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ് പകര്‍ന്നു. പ്രവര്‍ത്തകര്‍ നാടിന്റെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ട നിവേദനങ്ങള്‍ അവരുടെ സ്വന്തം എംഎല്‍എക്ക് കൈമാറി. തനിക്കാവുന്ന രീതിയില്‍ എല്ലാ അപേക്ഷകള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.