നീരൊഴുക്കുള്ള തോട്ടില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു

Monday 4 July 2016 12:12 pm IST

പെരിന്തല്‍മണ്ണ: കട്ടുപ്പാറ പുഴയിലേക്ക് ഒഴുകുന്ന തോട്ടില്‍ വ്യാപകമായി മാലിന്യം തള്ളുന്നു. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍ എന്നിവയെല്ലാം ഇവിടെ നിക്ഷേപിക്കുന്നു. അധികൃതര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓരോ വാര്‍ഡിലും മാലിന്യം സംസ്‌കരണം സാധ്യമാകുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ റോഡും തോടും നിറഞ്ഞ് മാലിന്യം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും. നീരൊഴുക്കുള്ള തോട്ടില്‍ തള്ളുന്ന മാലിന്യം ഗുരുത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.