എസ്എന്‍ കോളജില്‍ ഇനി ഡിജിറ്റല്‍ ലൈബ്രറിയും

Monday 4 July 2016 1:50 pm IST

കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജ് ലൈബ്രറി ഡിജിറ്റല്‍ ലൈബ്രറിയായി. കോളേജിലെ 15ഡിപ്പാര്‍ട്ട്‌മെന്റുകളിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷത്തിലധികം പുസ്തകങ്ങളും, ഒപ്പം അമൂല്യങ്ങളായ ഒട്ടനവധി റഫറന്‍സ് ഗ്രന്ഥങ്ങളും ആനുകാലികങ്ങളും അടക്കം ഒരിടത്ത് കേന്ദ്രീകരിച്ച് വിവരസാങ്കേതികവിദ്യയിലൂടെ ഇലക്‌ട്രോണിക് സംവിധാനത്തിലേക്ക് രൂപപ്പെടുത്തി ഹിസ്റ്ററിബ്ലോക്കിന്റെ ഒന്നാം നിലയില്‍ 6000ച.അടി വിസ്തൃതിയിലാണ് സെന്‍ട്രല്‍ ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. സെന്‍ട്രല്‍ ലൈബ്രറിയിലെ ഏതെങ്കിലും ഒരു പുസ്തകം തിരയുന്ന ഒരാള്‍ക്ക് ആ പുസ്തകത്തിന്റെ വിവരങ്ങള്‍, ഉള്ളടക്കത്തിന്റെ സംക്ഷിപ്ത രൂപം, കവര്‍ പേജിന്റെ ചിത്രം, സമാന ഉള്ളടക്കമുള്ള മറ്റ് പുസ്തകങ്ങളെ സംബന്ധിച്ച വിവരങ്ങളും പുതിയ സംവിധാനത്തിലൂടെ ഇനിമുതല്‍ ലഭ്യമാകും. ഇലക്‌ട്രോണിക് സാങ്കേതികവിദ്യയില്‍ പരിജ്ഞാനമില്ലാത്തവര്‍ക്കു പോലും വളരെ ലളിതമായി ഓണ്‍ലൈന്‍ പബ്ലിക് ആക്‌സസ് കാറ്റലോഗിലൂടെ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരങ്ങള്‍ ക്ഷണത്തില്‍ ലഭ്യമാകും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30വരെയും, അവധി ദിവസങ്ങളില്‍ 9.30 മുതല്‍ 4.30 വരെയും ലൈബ്രറി പ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.കെ.ബി.മനോജും ലൈബ്രേറിയന്‍ ഡോ.ബി.ഷാജിയും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.