അഞ്ചല്‍: വടമണില്‍ സിപിഎം വിട്ട് സ്ത്രീകളുള്‍പ്പെടെ നിരവധി ആളുകള്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. സിപിഎം നേതൃത്വത്തിന്റെ തൊഴിലാളിവിരുദ്ധനയങ്ങളും അക്രമരാഷ്ട്രീയവുമാണ് തങ്ങള്‍ സിപിഎം വിടാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. വടമണ്‍ കോമളം സ്വദേശികളായ ഇവര്‍ ദീര്‍ഘകാലമായി സിപിഎം അനുഭാവികളും പ്രവര്‍ത്തകരുമാണ്. ഇവിടെ സിപിഎം നേതാവായ ഗ്രാമപഞ്ചായത്തംഗത്തിന്റെ തന്നിഷ്ടവും പാര്ട്ടിവിരുദ്ധവുമായ നടപടികള്‍ ചൂണ്ടിക്കാട്ടിയിട്ടും പാര്‍ട്ടിനേതൃത്വം നടപടി എടുത്തില്ലന്ന് ഇവര്‍ ആരോപിച്ചു. സിപിഎമ്മില്‍ നിന്ന് അടുത്തിടെ നൂറുകണക്കിന് പേരാണ് അഞ്ചല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്നവരെ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വടമണ്‍ ബിജു സ്വീകരിച്ചു. സ്വീകരണ പരിപാടിക്ക് വയലിറക്കം വിജയന്, ഒ.അനില്‍, അരുണ്‍മുരളി, സത്യന്, ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: