ന്യൂദല്‍ഹി: ബോളിവുഡ് നടന് സല്മാന് ഖാന് ആമിര്‍ ഖാന്റെ വിമര്‍ശനം. സല്‍മാന്റെ പ്രസ്താവന നിര്‍വികാരവും നിര്‍ഭാഗ്യകരവുമാണെന്ന് ആമിര്‍ ഖാന് വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സല്‍മാന്റെ പ്രസ്താവനയോടുള്ള തന്റെ എതിര്‍പ്പ് ആമിര്‍ വെളിപ്പെടുത്തിയത്.
വിഷയവുമായി ബന്ധപ്പെട്ട് സല്മാന് എന്തെങ്കിലും ഉപദേശം നല്കാനുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉപദേശം നല്കാന് താനാരാണെന്നായിരുന്നു ആമിറിന്റെ മറു ചോദ്യം.
‘സുല്‍ത്താന്‍’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സല്മാന് ഗുസ്തി രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിരുന്നു. ഇതില്‍ 120 കിലോ ഭാരമുള്ള ആളുകളെ ഉയര്‍ത്തേണ്ട രംഗങ്ങളുണ്ട്. ഈ രംഗം ആവര്‍ത്തിച്ച് ചെയ്യേണ്ടി വന്നതോടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പോലെയായെന്നായിരുന്നു സല്‍മാന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: