ന്യൂദൽഹി: ഉത്തർപ്രദേശിലെ പ്രാദേശിക കക്ഷിയായ അപ്നാദള്‍ ബിജെപിയില്‍ ലയിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അപ്നാദൾ ബിജെപി സംഖ്യത്തിലേക്ക് ചേർന്നത്.
വാരാണസി-മിര്‍സാപുര്‍ പ്രദേശത്ത് മികച്ച ജനപിന്തുണയുള്ള അപ്നാദളിന്റെ ബിജെപിയിലേക്കുള്ള വരവ് യുപി തെരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇതിനു പുറമെ അപ്നാദളിന്റെ മിര്‍സാപുര്‍ എംപി അനുപ്രിയ പട്ടേല്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനു പിന്നാലെയാണു ലയനം. പാര്‍ട്ടിക്കു ലോക്സഭയില്‍ രണ്ട് എംപിമാരാണ് ഉള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: