കോളയാട് പഞ്ചായത്ത് ആദര്‍ശ ഗ്രാമം പദ്ധതിയില്‍

Monday 4 July 2016 6:46 pm IST

കണ്ണൂര്‍: കോളയാട് ഗ്രാമപഞ്ചായത്തിനെ ആദര്‍ശ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പ്രഖ്യാപനവും വികസന സെമിനാറും ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. കെ.കെ.രാഗേഷ് എംപി യാണ് സന്‍സദ് ആദര്‍ശ ഗ്രാമയോജന പദ്ധതിയില്‍ കോളയാട് ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തത്. പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിലേക്ക് നയിക്കാനുതകുന്നതാണ് പ്രഖ്യാപനം. പ്രഖ്യാപന ചടങ്ങ് കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ മുഖ്യാതിഥിയായിരുന്നു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രസന്ന, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, കെ.ടി.ജോസഫ്, എം.ജെ.പാപ്പച്ചന്‍ മാസ്റ്റര്‍, എം.രാജു, എന്‍.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, എ.ടി. അബൂബക്കര്‍ ഹാജി, ജോര്‍ജ് കാനാട് എന്നിവര്‍ സംസാരിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം അസി.പ്രൊജക്ട് ഓഫീസര്‍ എ.ജി.ഇന്ദിര സ്വാഗതവും കോളയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ആര്‍.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.