കണ്ണൂര്‍: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് & ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ ആരംഭിക്കുന്ന പഴം പച്ചക്കറി സംസ്കരണശാലയിലേക്ക് 25000 രൂപ വേതന നിരക്കില്‍ പ്രൊജക്ട് ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് ബിരുദവും, ഭക്ഷ്യസംസ്കരണവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു അംഗീകൃത സ്ഥാപനത്തിലെ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. താല്പര്യമുളളവര് 20 ന് രാവിലെ 11 മണിക്ക് കോന്നി സിഎഫ്ആര്‍ഡി ഡയറക്ടറുടെ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: