ഇരിട്ടി: നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പടിയൂര്‍ ലക്ഷം വീട് കോളനിയിലെ അരുണ്‍, ആര്യങ്കോട് സ്വദേശി അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെ ഇരിട്ടി തളിപ്പറമ്പ് പാതയില്‍ പടിയൂരിനു സമീപം വെച്ചായിരുന്നു അപകടം. ഇരിട്ടിയില്‍ നിന്നും പടിയൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് നിര്‍ത്തിയിട്ട നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്നില്‍ ഇടിച്ചു ലോറിക്കടിയിലേക്ക് കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: