കണ്ണൂര്‍: ആദായ നികുതി അടിക്കാതിരിക്കുന്നവര്ക്ക് സ്വയം ആദായം പ്രഖ്യാപിക്കുവാനും, അതുവഴി ഭാവിയില്‍ ഉണ്ടാകാവുന്ന അനന്തര നടപടികളില്‍ നിന്ന് ഒഴിവാകുവാനും സാധിക്കുന്ന പുതിയ ഒരു പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയതായി ആധായ നികുതി അസി.കമ്മീഷണര്‍ കെ.സദാനന്ദന് അറിയിച്ചു. ‘ആദായ നികുതി പഖ്യാപന പദ്ധതി-2016’ എന്ന പേരില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കാലാവധി ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 30വരെയാണ്. ഈ സമയപരിധിക്കുള്ളില്‍ സ്വയം ആദായം പ്രഖ്യാപിക്കുകയും 45 ശതമാനം നികുതി അഠക്കുകയും ചെയ്താല്‍ മറ്റ് നിയമ നടപടികളില്‍ നിന്നും ഒഴിവാകുവാന്‍ സാധിക്കുമെന്നും പ്രസ്തുത പദ്ധതിയുമായി മുഴുവനാളുകളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സും, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ച്ചേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ബ്രാഞ്ചും, കേന്ദ്ര വാണിജ്യ-വ്യവസായ-ധനമന്ത്രലയങ്ങളുടെ സഹകരണത്തോട്കൂടിയ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണ നടത്തുകയായിരുന്നു അദ്ദേഹം.
സ്വയം ആദായന നികുതി പ്രഖ്യാപിക്കുമ്പോള്‍ നികുതി ദായകന്റെ വിരുമാന സ്രോതസ്സിനെപറ്റിയുള്ള അന്വേഷണങ്ങളോ, പിഴ മുതലായവ ഒന്നും തന്നെയോ നേരിടേണ്ടിവരുന്നില്ല. ആയതുകൊണ്ട് ഈ പദ്ധതിയുമായി സഹകരിച്ചുപോകാന്‍ മുഴുവന്‍ ആളുകളും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ചേമ്പര്‍ പ്രസിഡണ്ട് സുശീല്‍ ആറോണ്‍ അധ്യക്ഷത വഹിച്ചു. പി.മോഹനന് സ്വാഗതം പറഞ്ഞു. ചേമ്പര്‍ ഓണററി സെക്രട്ടറി സച്ചിന് സൂര്യകാന്ത് നന്ദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: