ബംഗളൂരു: പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പിഡിപി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
നേരത്തെ, നിയമ തടസമുണെ്ടന്ന വിമാനക്കമ്പനിയുടെ നിലപാടിനെ തുടര്‍ന്ന് മഅദനിയുടെ യാത്ര തടസപ്പെട്ടിരുന്നു. മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു ഇന്‍ഡിഗോ വിമാന അധികൃതര്‍ നല്കിയ വിശദീകരണം.
അസുഖബാധിതയായ മാതാവിനെ സന്ദര്‍ശിക്കുന്നതിന് സുപ്രീം കോടതി നല്കിയ എട്ടു ദിവസത്തെ ജാമ്യത്തിലാണ് മഅദനി നാട്ടിലെത്തുന്നത്. മുന്‍പ് രണ്ടു തവണ മഅദനി ജാമ്യംനേടി നാട്ടിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: