ആലപ്പുഴ: തീവണ്ടി യാത്രികരെ സഹായിക്കുന്നതിനായി റെയില്‍വേ മൂന്ന് ടോള്‍ഫ്രീ നമ്പറുകള്‍ ഏര്‍പ്പെടുത്തി. 182, 138, 139 എന്നിവയാണ് ഈ നമ്പറുകള്‍. 139– ട്രെയിനുകളുടെ വരവ്, പോക്ക്, സമയം, റിസര്‍വേഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങള്‍ക്കും ഈ നമ്പര്‍ ഉപയോഗിക്കാം. വിളിക്കുമ്പോള്‍ കോള്‍ സെന്ററില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ മതിയാകും. 138–യാത്രയ്ക്കിടയിലുണ്ടാകുന്ന എല്ലാ പരാതികളും ഈ നമ്പറില്‍ വിളിച്ചു പറയാം. ഏതു സ്ഥലത്തു നിന്നാണോ വിളിക്കുന്നത് അതിന്റെ പരിധിയില്‍ പെടുന്ന ഓഫിസിലേക്ക് ഈ ഫോണ്‍ വിളി എത്തും. അതതു ഭാഷകളില്‍ മറുപടി ലഭിക്കും. റെയില്‍വേ നല്കുന്ന ഏതു സേവനം സംബന്ധിച്ചുള്ള പരാതിയും നല്‍കാം. കോച്ചുകളുടെ വൃത്തി, വെള്ളം, ഭക്ഷണം എന്നിവ സംബന്ധിച്ച പരാതി അറിയിക്കാം. ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും ഇവിടെ ലഭിക്കും. 182–സുരക്ഷിതത്വം സംബന്ധിച്ച പരാതികള്‍, പൊലീസിന്റെ സേവനം, മോഷണം സംബന്ധിച്ച അറിയിപ്പ് എന്നിവയ്ക്കായി ഈ നമ്പറില്‍ വിളിച്ചാല്‍ മതി. യാത്രക്കാരന്റെ ടിക്കറ്റ് പിഎന്‍ആര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയും നല്‍കണം. തൊട്ടടുത്ത റെയില്‍വേ സംരക്ഷണ സേന, റെയില്‍വേ പോലീസ് എന്നിവിടങ്ങളില്‍നിന്ന് ഉടനടി സഹായം എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: