ആലപ്പുഴ: കണ്‍സ്ട്രക്ഷന്‍ ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഠനശിബിരം സംഘടിപ്പിച്ചു. അമ്പലപ്പുഴയില്‍ നടന്ന പഠന ശിബിരം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് അനിയന് സ്വാമിചിറ അദ്ധ്യക്ഷത വഹിച്ചു. ഇ. ദിവാകരന് (ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ്), ക്ഷേമനിധി പ്രവര്‍ത്തനങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച വിഷയത്തിലും, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ അറുപതു വര്‍ഷം പിന്നിട്ട ബിഎംഎസും ഭാവിപരിപാടികളും സംബന്ധിച്ച വിഷയത്തിലും പ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് സമാപന പ്രഭാഷണം നടത്തി. യൂണിയന് ജനറല്‍ സെക്രട്ടറി ബിനീഷ് ബോയി സ്വാഗതവും പി. യശോധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: