കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ഉണിത്തിരിക്ക്

Monday 4 July 2016 10:15 pm IST

കണ്ണൂര്‍: പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ കൊയ്യം കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക പുസ്‌കാരത്തിന് സംസ്‌കൃത സര്‍വ്വകലാശാല പ്രഥമ പ്രൊ.വൈസ്ചാന്‍സിലര്‍ ഡോ.എന്‍.വി.പി.ഉണിത്തിരിയെ തെരഞ്ഞെടുത്തതായി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 5001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവര്‍മയുടെ ശ്യാമമാധവം ഒരു പഠനം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 9 ന് രാവിലെ 10 മണിക്ക് മയ്യില്‍ ചെക്ക്യാട്ട് കാവിലുള്ള കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ വെച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌കാരം സമര്‍പിക്കും. ട്രസ്റ്റ് പ്രസിഡണ്ട് ഡോ.ശശിധരന്‍, മലപ്പട്ടം ഗംഗാധരന്‍, ഒ.എം.മധുസൂധനന്‍, പി.സി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.