കണ്ണൂര്‍: കേരള ഗവണ്മെന്റ് ഡ്രൈവേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജോണ്സണ് സ്മാരക ക്യാഷ് അവാര്‍ഡ് വിതരണവും, കുടുംബസംഗമവും 9 ന് രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ബാബു പാറയില്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, എന്‍ജിഒ ജില്ലാ പ്രസിഡണ്ട് പി.കെ.ജയപ്രകാശ്, ടി.വി,നാരായണന്, കെ.പി.സദാനന്ദന്, എം.പി.ഷനിജ്, തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: