തൊടുപുഴ: വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് 16കാരനും,പിതാവിനും പരിക്ക്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.പൂര്വ്വവൈര്യാഗ്യത്തെ തുടര്‍ന്നാണ് വീട്ടില്‍ കയറി ആക്രമിച്ചത്.തൊടുപുഴ കോപ്പറേറ്റീവ് കോളജിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പുത്തപുരയ്ക്കല്അജിമോന് കെസി,മകന് ആഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായരാഴ്ച രാത്രി ഏഴുമണിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സമീപവാസികളായ രണ്ടുപേര്‍ വീ്ടിനുള്ളില്‍ കയറി ആക്രമം അഴിച്ചുവിട്ടതെന്നാണ് അജിമോന് പറയുന്നു.കഴിഞ്ഞ കുറെക്കാലവമായി ഇവരുമായി പ്രശ്നങ്ങളുണ്ട്.അജിമോനും,മകന് അഭിജിത്തും തൊടുപുഴ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.എന്നാല്‍ അക്രമിച്ചുവെന്ന പറയുന്ന സമീപവാസികളും അജിമോന് കെസിക്കെതിരെ പരാതി നല്കി.തൊടുപുഴ പോലിസ് രണ്ടു കൂട്ടര്‍ക്കെതിരെയും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: