തൊടുപുഴ: ഫൈനാന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ തൊഴിലാളിക്ക ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. കാഞ്ഞിരമറ്റം സ്വദേശി എഡിസണ് ജോസിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. പരിക്കേറ്റ എഡിസണ് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ച്നാള്‍ മുമ്പ് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തുള്ള സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നും നാല്‍പ്പതിനായിരം രൂപ എഡിസണ് പലിശക്കെടുത്തിരുന്നു. ഇതിനായി ഒപ്പിട്ട ബ്ലാങ്ക് ചെക്ക് നല്‍കിയിരുന്നു. പണമടച്ചതിന് ശേഷം ചെക്ക് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് എഡിസണ് പറയുന്നു. സംഭവത്തില്‍ തൊടുപുഴ പോലീസിന് ആശുപത്രി അധികൃതര്‍ ഇന്റിമേഷന്‍ നല്‍കിയിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: