ഇടുക്കിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 18 അടി വെള്ളം കുറവ്

Tuesday 5 July 2016 10:57 am IST

ഇടുക്കി: മഴ ചതിച്ചതോടെ ഇടുക്കിയിലെ ജലനിരപ്പില്‍ ഗണ്യമായ കുറവ്. ഇന്നലത്തെ കണക്ക് പ്രകാരം 2,324.52 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 26.13 ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 44.465 ശതമാനം. 18 അടി വെള്ളം കുറവ്. ജൂണില്‍ 25 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ പദ്ധതി പ്രദേശത്ത് പത്ത് മില്ലിമീറ്റര്‍ മഴ മാത്രമാണ് രേഖപ്പെടുത്തത്തിയത്. 7.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തി. 564.46 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം ഡാമിലുണ്ട്. 2.19 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇടുക്കിയില്‍ നിന്ന് ഉത്പാദിപ്പിച്ചപ്പോള്‍ സംസ്ഥാനത്താകെ 54.4858 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ഇതില്‍ 46.3677 ദശക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്ത് നിന്ന് വാങ്ങി. കഴിഞ്ഞ വേനലില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഘട്ടംഘട്ടമായി കുറഞ്ഞപ്പോള്‍ ഉത്പാദനവും കുറച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.