കോഴിക്കോട്: ഖത്തര്‍ മലയാളി സാംസ്കാരിക സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റ്റും നല്കുന്ന 22-ാമത് ബഷീര്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്. 50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര ജേതാവിന്റെ പ്രദേശത്തെ പഠന മികവുള്ള വിദ്യാര്‍ത്ഥിക്ക് 15,000 രൂപയുടെ പ്രൊഫ.എം.എന്‍. വിജയന് എന്‍ഡോവ്മെന്റ് സ്കോളര്‍ഷിപ്പും നല്‍കുമെന്ന് പ്രവാസി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ബാബു മേത്തല്‍ പറഞ്ഞു.
എം.ടി. വാസുദേവന്‍നായര്‍ ചെയര്‍മാനും എം.എ. റഹ്മാന്, കെ.കെ. സുധാകരന്, പി. ഷംസുദ്ദീന്, സി.വി.റപ്പായി എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ് ജേതാവിനെ നിര്‍ണ്ണയിച്ചത്. പുരസ്കാരം ഒക്ടോബര്‍ മാസമാദ്യം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ നല്‍കും. പത്രസമ്മേളനത്തില്‍ അനീസ് ബഷീര്‍, എം.എ. റഹ്മാന്, കെ.കെ. സുധാകരന്, പി. ഷംസുദ്ദീന് കെ.എസ്. വെങ്കിടാചലം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: