കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2015 ലെ തെരുവത്ത് രാമന് അവാര്‍ഡിന് മാധ്യമം ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ കെ. യാസീന്‍ അഷ്റഫ് അര്‍ഹനായി. മികച്ച മുഖപ്രസംഗത്തിന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
2015 സെപ്തംബര്‍ 15ന് മാധ്യമം പ്രസിദ്ധീകരിച്ച ‘പ്രതിരാഷ്ട്രീയത്തിന്റെ വിപ്ലവനാമ്പുകള്‍’ എന്ന മുഖപ്രസംഗമാണ് അവാര്‍ഡിന് അര്‍ഹമായതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂരും സെക്രട്ടറി എന്‍. രാജേഷും അറിയിച്ചു. എന്‍.പി. രാജേന്ദ്രന്, പി.ജെ. മാത്യു, കോയ മുഹമ്മദ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ് ജേതാവിനെ നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: