ലഹരിവേട്ട: ജില്ലയില്‍ കേസുകളില്‍ വന്‍ വര്‍ദ്ധന
കൊച്ചി: ജൂണ്‍ മാസം ജില്ലയില്‍ ലഹരിവേട്ടയില്‍ രജിസ്റ്റര്‍ ചെയ്തത് 476 കേസുകള്‍. അബ്കാരി, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ കേസുകള്‍ പിടികൂടുന്നതില്‍ വന്‍വര്‍ദ്ധനവാണ് ജില്ലയില്‍ ഉണ്ടായത്. മെയ് മാസം 169 അബ്കാരി, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ കണ്ടെടുത്തപ്പോള്‍, ജൂണ്‍ മാസത്തില്‍ ഇത് 476 കേസുകളായി വര്‍ദ്ധിച്ചു. പിടിച്ചെടുക്കപ്പെട്ട തൊണ്ടിവകകളുടെ അളവിലും വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 11 ലിറ്റര്‍ ചാരായം, 575 ലിറ്റര്‍ വാഷ്, 150 ലിറ്റര്‍ അരിഷ്ടം, 150 ലിറ്റര്‍ ബിയര്‍, 503 ലിറ്റര്‍ വ്യാജ കള്ള്, 10 കിലോഗ്രാം ഗഞ്ചാവ് എന്നിവയും 14 വാഹനങ്ങളും കണ്ടെടുത്തു. വിവിധ കേസുകളിലായി 276 പ്രതികളെയും അറസ്റ്റ് ചെയ്തു. കൂടാതെ ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച 7 ബിയര്‍/വൈന്‍ പാര്‍ലറുകള്‍ക്കെതിരെ കേസെടുക്കുകയും ഗുരുതര ക്രമകേടുകള്‍ കണ്ടെത്തിയ 4 സ്ഥാപനങ്ങള്‍ താല്കാലികമായി അടപ്പിക്കുകയും ചെയ്തു. കള്ളുഷാപ്പുകളില്‍ കര്‍ശനപരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ശുദ്ധമായ കള്ള് മാത്രമേ വില്‍ക്കുന്നു എന്നുറപ്പ് വരുത്തുകയും ചെയ്തു. അരിഷ്ടാസവ നിര്‍മ്മാണ യൂണിറ്റുകളിലും, വില്‍പ്പന കേന്ദ്രങ്ങളിലും കര്‍ശന പരിശോധന നടത്തുകയും. സ്കൂള്‍, കോളേജ് പരിസരങ്ങളിലുള്ള മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ ഉപയോഗം, വിപണനം എന്നിവയ്ക്കെതിരെ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. പൊതുജനപങ്കാളിത്തത്തോടെയാണ് കൂടുതല്‍ കേസുകള്‍ കണ്ടുപിടിക്കാന്‍ സാധിച്ചത്. എക്സൈസ് കമ്മീഷണറുടെ 9447178000 നമ്പറില്‍ വരുന്ന പരാതികളില്‍ താമസംവിന നടപടികള്‍ എടുക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകള്‍ മുഖേന ജൂണ്‍ മാസത്തില്‍ മാത്രം 69 ലഹരി വിരുദ്ധ ബോധവല്‍ക്കരണ കഌസ്സുകള്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിക്കുകയുണ്ടായി. 187 സ്കൂളുകളിലും, 23 കോളേജുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നതും, കൂടുതല്‍ സ്കൂള്‍/കോളേജുകളില്‍ ക്ലബ്ബുകള്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിച്ച് വരുന്നതുമാണ്. 100 സ്കൂളുകളില്‍ എക്സൈസ് വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളതും, ജൂലൈ മാസത്തില്ത്തെന്നെ ജില്ലയിലെ മുഴുവന്‍ സ്കൂള്‍/കോളേജുകളില്‍ വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.