കൂത്തുപറമ്പ്: കൂത്തുപറമ്പ് വട്ടിപ്രത്ത് അധികൃതര്‍ അവഗണിച്ച തകര്‍ന്ന റോഡ് വിവേകാനന്ദ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഗതാഗതയോഗ്യമാക്കി പ്രദേശവാസികള്‍ മാതൃകയായി. റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് പൊട്ടിപ്പൊളിഞ്ഞിട്ട് നാല് വര്‍ഷമായെങ്കിലും അധികൃതരുടെ അനാസ്ഥകാരണം അറ്റകുറ്റപ്പണി നടക്കാതായിട്ട് വര്‍ഷങ്ങളായി. മഴക്കാലമായി യാത്ര ഏറെ ദുഷ്കരമായതോടെയാണ് പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ സൗജന്യമായി റോഡ് ഗതാഗതയോഗ്യമാക്കിയത്. നേരത്തെ റോഡ് വീതികൂട്ടുമ്പോള്‍ ഓവുചാല്‍ മൂടിയതാണ് റോഡ് തകരാന്‍ കാരണമായത്. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും നടപടികളുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: