പിലാത്തറ: അരീച്ചാല് പ്രദേശം ഇരുട്ടില്‍. മരംകടപുഴകി വീണ് വൈദ്യുതി ട്രാന്‍സ്ഫോര്‍മറും അനുബന്ധ ഉപകരണങ്ങളും തകര്‍ന്നു. മാതമംഗലം ഇലക്ട്രീക്കല് സെക്ഷന്‍ പരിധിയിലെ കുറ്റൂരിനടുത്ത അരീച്ചാലിലെ ട്രാന്‍സ്ഫോര്‍മറാണ് മരംപൊട്ടിവീണ് തകര്‍ന്നത്. പോസ്റ്റുകളും കമ്പികളും തകര്‍ന്നിട്ടുണ്ട്. അഞ്ചുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റില്‍ കൂറ്റന്‍മരം കടപുഴകി ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കെഎസ്ഇബി അധികൃതര്‍ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും ട്രാന്‍സ്ഫോര്‍മര്‍ തകരാറിലാണ്. സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടുണെങ്കിലും അരീച്ചാല് പ്രദേശത്ത് പൂര്‍ണ്ണമായും വൈദ്യുതി എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: