തിരുവനന്തപുരം: കേരളത്തിലെ വ്യവസായ മേഖലയെ സംരക്ഷിക്കുവാനുള്ള നയ പരിപാടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്ന് ബിഎംഎസ് സംസ്ഥാന ഖജാന്‍ജി ജി.കെ. അജിത്ത് പറഞ്ഞു. തിരുവനന്തപും ജില്ലാ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്സ് മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന് ഭാരവാഹികളായി സി. ജ്യോതിഷ്കുമാര്‍ (പ്രസിഡന്റ്), കെ. ജലജന്‍, സജിത്ത്കുമാര്‍.എസ്., വിനോദ് (വൈസ് പ്രസിഡന്റുമാര്‍), ഗോവിന്ദ് ആര്. തമ്പി (ജനറല്‍ സെക്രട്ടറി) എസ്.ആര്. ബൈജു, കെ.വി. അനില്‍കുമാര്‍, എസ്. രാധാകൃഷ്ണന് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: