കടല്‍ക്ഷോഭ മേഖലയില്‍ പുനരധിവാസ പാക്കേജ് നടപ്പാക്കണം: കുമ്മനം

Monday 4 July 2016 5:38 pm IST

കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന പുറക്കാട് പഴയങ്ങാടി പ്രദേശത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശനം നടത്തുന്നു

അമ്പലപ്പുഴ: കടല്‍ക്ഷോഭ മേഖലയില്‍ സര്‍ക്കാര്‍ അടിയന്തര പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കടലാക്രമണ മഖലയിലെ ജനങ്ങളുടെ ജീവിതം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കടലാക്രമണം രൂക്ഷമായ പുറക്കാട് പഴയങ്ങാടി പ്രദേശത്ത് സന്ദര്‍ശനം നടത്തിയശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാര്‍ത്ഥതയും ആജ്ഞാശക്തിയുമാണ് മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.

മുഖ്യമന്ത്രി ഇവിടെ സന്ദര്‍ശിക്കാന്‍ തയ്യാറാകണം. കടല്‍ക്ഷോഭം താത്കാലിക പ്രതിഭാസമല്ല, നിരന്തരം സംഭവിക്കുന്നത്. എന്നാല്‍, ഇവിടെ മാറി മാറി വന്ന സര്‍ക്കാരുകള്‍ കടല്‍രൂക്ഷമാകുമ്പോള്‍ കല്ലുമായി എത്തുന്നത് അശാസ്ത്രീയമായ പ്രതിരോധ നടപടിയാണ്. വര്‍ഷങ്ങളായി കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പുനരധിവാസവും തൊഴിലും സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിനായി ഫണ്ടില്ലെന്നു പറയുന്നത് വെറുതെയാണെന്നും കുമ്മനം പറഞ്ഞു.

ഫണ്ടില്ലെന്നു പറയുന്നവര്‍ ഇത് എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ലെന്നും കുമ്മനം ചോദിച്ചു.
തീരവാസികളെ പുനരധിവസിപ്പിക്കാന്‍ കലവൂര്‍ ഭാഗത്ത് ഏറ്റെടുത്ത ഭൂമിപോലും മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചാണ് ദുരിതബാധിതരോട് ക്രൂരതകാട്ടിയത്. എന്നിട്ട് ഉദ്യോഗസഥരുടെ തലയില്‍ കെട്ടിവയ്ക്കുന്ന നയം പിന്തുടരുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. ഉദ്യോഗസ്ഥരല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.