സൗജന്യ കളരി പരിശീലനം

Tuesday 5 July 2016 10:30 am IST

എടപ്പാള്‍: മാന്തടം ശ്രീശാസ്താ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സൗജന്യ കളരി പരിശീലനവും ആരംഭിച്ചു. ഷണ്‍മുഖ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ചിട്ടയായ ജീവിതരീതിയും വ്യായാമമുറകളും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗോപിനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ കണ്‍വീനര്‍ കണ്ണന്‍ പന്താവൂര്‍, വി.വി.മുരളീധരന്‍, കെ.ഗോപാലകൃഷ്ണന്‍ നായര്‍, ഷൈന്‍ ബാലന്‍, പി.വി. ജനാര്‍ദ്ദനന്‍, ആനന്ദന്‍ മൂക്കുതല, പ്രിന്‍സിപ്പാള്‍ ബാബു മാസ്റ്റര്‍, പ്രധാനാദ്ധ്യാപിക സുമ, വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.