കല്ലുത്താന്‍കടവ് കോംപ്ലക്‌സിന്റെ നിര്‍മാണ കമ്പനി മാറി: അന്വേഷിക്കാന്‍ തീരുമാനം

Tuesday 5 July 2016 12:20 pm IST

കോഴിക്കോട്: നഗരത്തിലെ കല്ലുത്താന്‍കടവ് കോംപ്ലക്‌സിന്റെ നിര്‍മാണ കമ്പനി മാറിയത് നഗരസഭയെ അറിയിക്കാതെയെന്ന് ആക്ഷേപം. 2009ലെ വ്യവസ്ഥ പ്രകാരം കല്ലുത്താന്‍കടവ് ഫ്‌ളാറ്റ് നിര്‍മാണം അരമന ഡെവലപ്പേഴ് സിനെയാണ് കോര്‍പറേഷന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നലെ കൗണ്‍സിലില്‍ വന്ന അജണ്ടയില്‍ കല്ലുത്താന്‍കടവ് ഏരിയ ഡെവ ലപ്‌മെന്റ് കമ്പനി എന്നായിരുന്നു രേഖപ്പെടുത്തി യത്. ഈ വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്ക ണമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോര്‍പ റേഷന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ മേയര്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. നിര്‍മാണം അരമന ഡെവലപ്പേഴ്‌സിനെയാണ് ഏല്‍പ്പിച്ചത്. ഉടമ്പടി യില്‍ സ്‌പെഷ്യല്‍ ക്ലോസില്‍ മറ്റ് കമ്പനികളെ ചേര്‍ക്കാമെന്നും ഉണ്ടായിരുന്നു. എന്നാല്‍ കല്ലുത്താന്‍കടവ് ഏരിയ ഡെവലപ്‌മെന്റ് കമ്പനി ഇതില്‍ ഉള്‍പ്പെട്ടത് കോര്‍പറേഷനെ അറിയിക്കേ ണ്ടതാണ്. ഇതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല് ഏക്കര്‍ സ്ഥലത്ത് 60 കോടിയുടെ പ്രോജക്ടാണ് കല്ലുത്താന്‍കടവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ 339 ഫാമിലി ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടും. ആദ്യഘട്ടത്തില്‍ പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവൃത്തി നടത്തണമെന്നായിരുന്നു അറിയിച്ചിട്ടുണ്ടായി രുന്നത്. എന്നാല്‍ ആദ്യം നടന്നത് പച്ചക്കറി മാര്‍ക്കറ്റിന്റെ നിര്‍മ്മാണമാണ്. ഫ്‌ളാറ്റ് നിര്‍മാണം ഇപ്പോഴാണ് നടക്കുന്നത്. സ്ലം റീഹാബിലിറ്റേഷന്റെ ഭാഗമായി റസിഡന്‍ഷ്യല്‍ ബ്ലോക്ക് നിര്‍മിക്കുന്നതിനായി 18മാസത്തെ സമയമാണ് കമ്പനി കോര്‍പറേഷ നോട് ആവശ്യപ്പെട്ടിട്ടുള്ളത്. നടക്കാവ് സിഎംസി കോളനിയുടെ ദുരിതാവസ്ഥ പരിഹരിക്കണമെന്നടക്കമുള്ള പത്ത് ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങള്‍ ഇന്നലെ യോഗത്തിലുണ്ടായി. 39ത് വീടുകളുള്ള കോളനിയില്‍ ആറ് ശൗചാലയങ്ങള്‍ മാത്രമാണുള്ളതെന്ന് കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍ പറഞ്ഞു. 800 മുതല്‍ 1200 രൂപവരെ കോര്‍പ്പറേഷന്‍ വാടക ഈടാക്കുന്ന വീടുകളുടെ ദുസ്ഥിതി അദ്ദേഹം വിവരിച്ചു. അന്വേഷണം നടത്താന്‍ മേയര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അതേ സമയം ജിഷ വധകേസ് അന്വേഷിച്ച് പ്രതിയെ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ ക്കാരിനെ അഭിനന്ദിക്കണമെന്ന് കാണിച്ച് ഭരണ പക്ഷം കൊണ്ടുവന്ന പ്രമേയം കൗണ്‍സിലില്‍ ബഹളത്തിന് വഴിയൊരുക്കി. ബിജെപി, യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. പ്രമേയം വോട്ടിനിട്ട് കൗണ്‍സില്‍ പാസാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.