കുറ്റിയാടി: കുറ്റിയാടി പോലീസ് സ്റ്റേഷന് പരിസരത്തെ മൂന്ന് കടകളില്‍ മോഷണം. ഇന്നലെ പുലര് ച്ചെയോടെയാണ് പേരാമ്പ്ര റോഡിലെ തുണിക്കട, ആയുര്‍വേദ ഷോപ്പ് റൂബിസ്റ്റോര് എന്നിവിടങ്ങളില്‍ മോഷണം നടന്നത്. തുണിക്കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ ജീന്‍സ്, ഷര്‍ട്ട്, കുട മാക്സി ഉള്‍പ്പെടെ അറുപതിനായിരത്തോളം രൂപയുടെ തുണിത്തരങ്ങളും അയ്യായിരത്തോളം രൂപയും കവര്‍ച്ച ചെയ്തു. തൊട്ടടുത്ത ശാഫി ആയുര്‍വ്വേദ മരുന്ന്കടയുടെ പിന്‍ഭാഗത്തെ പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന രേഖകളും മറ്റും വലിച്ചെറിയുകയും ഏകദേശം ആയിരത്തിയഞ്ഞൂറോളം രൂപ കവരുകയും ചെയ്തു. സമീപത്തെ റൂബി സ്റ്റോറില്‍ നിന്ന് ആയിരത്തിലേറെ രൂപയുടെ മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണുകളും രണ്ടായിരത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
പോലീസ് സ്റ്റേഷനും, സി.ഐ ഓഫീസിനും ഏതാണ്ട് അന്‍പത് മീറ്റര്‍ മാത്രം അകലെയാണ് മോഷണം നടന്ന കടകള്‍. കുറ്റിയാടി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: