സൂര്യന്റെ സ്വയംഭൂവായ പ്രകാശത്തെ ഇരുട്ടിന് തടയുവാന്‍ സാധിക്കാതിരിക്കുന്നതു പോലെ ശരിയായ ആത്മബോധത്തിനനുസരിച്ചുള്ള കര്‍മ്മത്തെ ചെയ്തു പ്രകാശിക്കാതെയിരിപ്പാന് കഴിവില്ല. ശരിയായ കര്‍മ്മം കൊണ്ട് പ്രകാശിക്കുവാന്‍ സാധിക്കാത്ത ഒരുത്തന് ശരിയായിട്ടുള്ള ബോധം ഉണ്ടായിട്ടില്ല എന്നര്‍ത്ഥം. ശരിയായ ബോധം ഉണ്ടായാലും ശരിയായ കര്‍മ്മം അനുഷ്ഠിക്കാത്ത ഒരുത്തന് ശരിയായ ബോധമുണ്ടായി എന്നിരുന്നാലും ക്രമേണ ആ ബോധം മന്ദീഭവിച്ച് ബോധമില്ലാത്ത ഒരുവനെപ്പോലെയാകും. ഒടുവില്‍ അവന് മഹാപാപി എന്ന മഹാഭാരം കൊണ്ട് മൂടി വെളിയിലേക്കു കര്‍മ്മം കൊണ്ട് പ്രകാശിച്ച് ജന്മം ഒടുക്കുവാന്‍ സാധിക്കയില്ലെന്നു നിശ്ചയം.
അതിനാല്‍ ഏവനൊരുത്തനെങ്കിലും കര്‍മ്മത്തിനു മടിയനായാല്‍ ജന്മം പാഴായി എന്നറിയണം. മായ നീങ്ങണമെങ്കില്‍ പരിപൂര്ണ്ണബോധത്തിനു തുല്യമായി കര്മ്മമൊടുങ്ങണം.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: