ചങ്ങനാശേരി: കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണം ഈര പഞ്ചശ്രീ കലാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തി. അനുസ്മരണ സമ്മേളനം നാടകപ്രവര്‍ത്തകനും കാവാലം നാരായണപ്പണിക്കരുടെ സന്തതസഹചാരിയുമായ കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചശ്രീ കലാപീഠം ഡയറക്ടര്‍ ഈര ജി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കവിയും സാഹിത്യകാരനുമായ എം.ആര്.മാടപ്പള്ളി, നീലംപേരൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.ഗോപാലകൃഷ്ണന്, ഈര കൂട്ടുമ്മേല്‍ ദേവീക്ഷേത്രം വൈസ് പ്രസിഡന്റ് പി.ടി.വാസുദേവക്കുറുപ്പ് സനാതന ധര്‍മ്മ വായനശാല പ്രസിഡന്റ് മഹേഷ് പുതുപ്പള്ളി, അനില്‍കുമാര്‍ ഉറുമ്പയം, പ്രദീപ് കൃഷ്ണന്, സി.പ്രദീപ് കുമാര്‍, എം.ആര്.രാജീവ് കുമാര്‍, വിശ്വനാഥപിള്ള കോച്ചേരി, ഓമനക്കുട്ടന് തലവങ്ങാട്, മഹേന്ദ്രന് കാക്കക്കാലില്‍, വേണുക്കുട്ടന്‍ പ്ലാപ്പള്ളി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: