കോട്ടയം: ബൈക്കില്‍ കാറിടിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. ദേശാഭിമാനി ലേഖകന്‍ എ എസ് മനാഫ്, വിവിധ പത്രങ്ങള്‍ക്ക് ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്വിഷ്ണുപ്രതാപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. ഇന്നലെ രാവിലെ ചുങ്കം മെഡിക്കല്‍കോളേജ് റോഡില്വാരിശേരി പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. പിന്നില്‍ നിന്ന്വന്ന കാര്‍ പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോള്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.വീഴ്ചയില്‍ ഇരുവരും തെറിച്ചുവീഴുകയായിരുന്നു. സംഭവം പൊലീസിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: