കോട്ടയം: കേരളത്തില്‍ ഭരണകര്‍ത്താക്കള്‍ മാറിവന്നാലും റോഡുകളുടെ ഗതി അധോഗതിയാണെന്നും റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതില്‍ എല്ലാ ഭരണകര്‍ത്താക്കളും തികഞ്ഞ പരാജയമാണെന്നും ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന് കുറ്റപ്പെടുത്തി. ടിബി റോഡിന്റെ ദുരവസ്ഥയ്ക്കെതിരെ ബിജെപി കെഎസ്ആര്‍ടിസി ഓട്ടോ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ റോഡ് വികസനത്തിനായി 34000 കോടിരൂപ അനുവദിച്ചിട്ടും കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഭരണക്കാര്‍ മുന്കയ്യേടുക്കാത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിബി റോഡില്‍ വലിയ കുഴികളില്‍ വാഹനങ്ങള്‍ ചാടി നിരന്തരം അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ഇത്തരം റോഡുകള്‍ ഉടന്‍ സഞ്ചാരയോഗ്യമാക്കാന്‍ സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഓട്ടോ യൂണിറ്റ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ബിജെപി ടൗണ്‍ പ്രസിഡന്റ് നാസര്‍ റാവുത്തര്‍, കുടമാളൂര്‍ രാധാകൃഷ്ണന്, ഹരി കിഴക്കേക്കുറ്റ്, ഓട്ടോ യൂണിറ്റ് കണ്‍വീനര്‍ പ്രസാദ്, സെക്രട്ടറി അനില്‍കുമാര്‍, ട്രഷറര്‍ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: