ന്യൂദല്‍ഹി: ബോംബെ, മദ്രാസ്, കല്‍ക്കട്ട ഹൈക്കോടതികളുടെ പേര് മാറ്റി. ഇനി മുതല്‍ നഗരങ്ങളുടെ പേര് പോലെ തന്നെ മുംബയ്, കൊല്‍ക്കത്ത, ചെന്നൈ പേരുകളിലാകും ഹൈക്കോടതികളും അറിയപ്പെടുക.
ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഹൈക്കോടതികളുടെ പേര് മാറ്റാന്‍ തീരുമാനിച്ച കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം. തമിഴ്നാട്ടിലെ കുളച്ചിലില്‍ പ്രധാന തുറമുഖം നിര്‍മ്മിക്കും.
ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ നിന്ന് പരിപ്പ് ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയോ സ്വകാര്യ ഏജന്‍സികള്‍ വഴിയോ ആയിരിക്കും ഇറക്കുമതി ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: