ഭാര്യ ദേഹത്തു വീണു; ഭാര്യയും ഭര്‍ത്താവും മരിച്ചു

Tuesday 5 July 2016 10:01 pm IST

രാജ്‌കോട്ട്: പടിക്കെട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ മുകളിലേക്ക് 128 കിലോഭാരമുള്ള ഭാര്യ തെന്നി വീണു. ഇരുവരും മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. കാല്‍വാഡ് റോഡിലുളള രാംധാം സൊസൈറ്റിയിലെ താമസക്കാരായ വൃദ്ധ ദമ്പതിമാര്‍ക്കാണ് ദുരന്തമുണ്ടായത്. മകന്‍ ആശിഷിന് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് ധൃതിപിടിച്ച് പടിക്കെട്ട് ഓടിക്കയറിയ അമ്മയാണ് തെന്നി പിതാവിന്റെ മുകളിലേക്ക് വീണത്. 68കാരിയായ മഞ്ജുള വിത്‌ലാനിയ്ക്ക് 128 കിലോ ഭാരമുണ്ടായിരുന്നു. പിന്നാലെ മുകളിലേക്ക് കയറുകയായിരുന്ന ഭര്‍ത്താവ് നട്‌വര്‍ ലാലിന്റെ മുകളിലേക്കാണ് മഞ്ജുള വീണത്. മകന്‍ ആശിഷും ഭാര്യയും ഒന്നാം നിലയിലും മാതാപിതാക്കള്‍ താഴത്തെ നിലയിലുമായാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ നാല് മണിയോടെ ആശിഷിന് ചില മരുന്നുകളെടുക്കാന്‍ വേണ്ടി ഭാര്യ നിഷ താഴത്തെ നിലയിലേക്ക് വന്നു. ഇതോടെയാണ് മാതാപിതാക്കള്‍ ഉണര്‍ന്ന് ധൃതി പിടിച്ച് മുകളിലേക്ക് പോയത്. വീണയുടന്‍ തന്നെ ഇരുവരെയും ആശുപത്രയിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി. മരുമകള്‍ നിഷയും വീണു. എന്നാല്‍, ഇവരുടെ കാലിന് ചെറിയൊരു പരിക്ക് മാത്രമാണുള്ളത്. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.